ഭർത്താവിനെ വഴിതെറ്റിക്കുന്നുവെന്ന് സംശയം; സുഹൃത്തിന്റെ കാലു വെട്ടാൻ ഭാര്യയുടെ ക്വട്ടേഷൻ
ഭർത്താവിനെ വഴിതെറ്റിക്കുന്നു എന്ന് സംശയം തോന്നി അയൽവാസിയായ സുഹൃത്തിന്റെ കാലു വെട്ടാൻ ബാങ്ക് ജീവനക്കാരി ക്വട്ടേഷൻ നൽകി. കണ്ണൂർ അതിയടത്തെ കോൺട്രാക്ടർ പി വി സുരേഷ് ബാബുവാണ് ക്വട്ടേഷന് ഇരയായത്.