ഇടുക്കി വട്ടവടയില്‍ വീണ്ടും കാട്ടുതീ
ഇടുക്കി: വട്ടവടയില്‍ വീണ്ടും കാട്ടുതീ. നിര്‍ദ്ദിഷ്ട കുറിഞ്ഞി ഉദ്യാനത്തില്‍ ഉള്‍പ്പെടുന്ന കമ്പക്കല്ല്, കടവരി, ബ്ലോക്ക് 58 മേഖലകളിലാണ് കാട്ടുതീ പടരുന്നത്. വനം വകുപ്പും ഫയര്‍ ഫോഴ്‌സും തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുന്നു. കൊട്ടക്കമ്പൂരിനടുത്തുള്ള വിവാദ ഭൂമി പ്രദേശത്താണ് കാട്ടുതീ പടരുന്നത്. വമ്പന്‍ പ്ലാന്റേഷനുകളുടെ കൈയേറ്റ ഭൂമിയുള്ള പ്രദേശമാണിത്.