സംഗീതത്തിന്റെ വഴിയില്‍ കലോത്സവങ്ങളിലെ മിന്നും താരം അവനി
തിരുവനന്തപുരം: സംഗീതത്തോളം മനസിനും ശരീരത്തിനും സൗഖ്യം നല്കാന് മറ്റൊന്നിനും കഴിയില്ലെങ്കില്‍ അവനിക്ക് അത് തേടി എവിടെയും പോകേണ്ട ആവശ്യമില്ല. ഹൃദയത്തില്‍ നിന്ന് പുറത്തേക്കൊഴുകുന്ന സംഗീതത്തിന്റെ കസ്തൂരി ഗന്ധമാണ് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വരികളില്‍ അവനിയുടെ കൈ പിടിക്കുന്നത്. കാസര്‍കോട് കലോത്സവത്തിലെ മിന്നുന്ന താരം അവനിയുടെ സംഗീതവും ജീവിതവും നമുക്കും പ്രചോദനമാണ്.