News Politics

ഏത് പാര്‍ട്ടിയായാലും മലപ്പുറത്ത് ഫുട്‌ബോളിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടാണ്

കേരളത്തില്‍ മലപ്പുറമെന്നാല്‍ ഫുട്‌ബോള്‍ ആണ്, ഫുട്‌ബോള്‍ എന്നാല്‍ മലപ്പുറവും. ത്രിതല തെരഞ്ഞെടുപ്പ് വരുമ്പോഴും ഇവിടെ കാര്യങ്ങള്‍ക്ക് വലിയ മാറ്റമൊന്നുമില്ല. പല പാര്‍ട്ടികളിലാണെങ്കിലും സ്ഥാനാര്‍ഥികള്‍ പലരും ഫുട്‌ബോള്‍ കൂട്ടായ്മയില്‍ ഒന്നാണ്. ഫുട്‌ബോള്‍ ഇതിഹാസം മറഡോണക്കായി നടന്ന അനുസ്മരണത്തില്‍ എത്തിച്ചേരുന്ന സ്ഥാനാര്‍ഥികള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. ഫുട്‌ബോളിലെങ്കിലും ഇവര്‍ ഒന്നിച്ചല്ലോ, സന്തോഷം.

Watch Mathrubhumi News on YouTube and subscribe regular updates.