News Politics

എം.വി.ശ്രേയാംസ്‌കുമാര്‍ എല്‍.ജെ.ഡിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

തിരുവനന്തപുരം: എല്‍.ജെ.ഡിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ്‌കുമാര്‍ മത്സരിക്കും. ഞായറാഴ്ച തിരുവന്തപുരത്ത് ചേര്‍ന്ന എല്‍.ജെ.ഡി സംസ്ഥാന നിര്‍വാഹക സമിതിയുടേതാണ് തീരുമാനം. ഓഗസ്റ്റ് 13ന് രാവിലെ 11.30 ന് ശ്രേയാംസ്‌കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണം മൂലം ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് അദ്ദേഹം മത്സരിക്കുന്നത്. ഈ സീറ്റ് എല്‍.ജെ.ഡിക്കു നല്‍കാന്‍ നേരത്തെ എല്‍.ഡി.എഫ് തീരുമാനിച്ചിരുന്നു. കരിപ്പൂര്‍ വിമാനാപകടത്തിലും പെട്ടിമുടി മണ്ണിടിച്ചിലിലും മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സംസ്ഥാനസിമിതിയോഗം ആരംഭിച്ചത്. പെട്ടിമുടി ദുരന്തത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് എല്‍.ജെ.ഡി. അഭ്യര്‍ഥിച്ചതായി എം.വി.ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.