'RSS ബന്ധത്തില്‍' CPM-നെ വെട്ടിലാക്കി MV ഗോവിന്ദന്; വീണുകിട്ടിയ അവസരം മുതലെടുത്ത് UDF
നിലമ്പൂർ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വിവാദ വെളിപ്പെടുത്തലുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അടിയന്തരാവസ്ഥക്കാലത്ത് സിപിഎം RSSമായി ചേർന്നുവെന്നായിരുന്നു പരാമർശം. ജമാ അത്തെ ഇസ്ലാമിയുമായി ചേർന്നതിനെ ന്യായീകരിക്കാനാണ് പാർട്ടി സംസ്ഥാന സെക്രട്ടറി RSS ബന്ധം ചൂണ്ടിക്കാട്ടിയത്. മാതൃഭൂമി ന്യൂസിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ വോട്ടിന്റെ കാതലിലാണ് തുറന്നുപറച്ചിൽ