മാണി സി കാപ്പൻ മുന്നണി വിടുമെന്നത് മാധ്യമസൃഷ്ടി: മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: പാല സീറ്റ് വിഷയത്തിൽ മാണി സി കാപ്പൻ മുന്നണി വിടുമെന്നത് മാധ്യമസൃഷ്ടിയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. അത്തരം ചർച്ചകൾ നടന്നിട്ടില്ല. എൻസിപി എൽഡിഎഫിൽ വിശ്വസ്തയോടെ പ്രവർത്തിക്കുന്ന പാർട്ടിയെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.