വോട്ട് വേണോ സ്ഥാനാര്‍ഥി വന്ന് പന്നിയെ ഓടിക്കണം
ഇനി കര്‍ഷകരുടെ പ്രശനമാണ്. തിരഞ്ഞെടുപ്പ് ആയതിനാല്‍ പോലീസ് തോക്ക് പിടിച്ചു വെച്ചു. കോഴിക്കോട്ടെ മലയോര മേഖലയില്‍ പന്നിയിറങ്ങുമ്പോ ഇപ്പോ സ്ഥാനാര്‍ഥികളുടെ പോസ്റ്ററ് കാട്ടി പന്നിയെ വിരട്ടേണ്ട ഗതികേടിലാണെന്ന് കര്‍ഷകര്‍ പറയുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ തോക്ക് കിട്ടൂ, ഈ അവസരം മുതലാക്കി പന്നി പൂന്തുവിളയാടുകയാണ് കര്‍ഷക ഭൂമിയില്‍. അതുകൊണ്ട് പന്നിപ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കിയിലെങ്കില് ത്രിതല പഞ്ചായത്തില്‍ വോട്ട് ചെയ്യില്ലെന്ന നിലപാടിലാണ് ഇവിടുത്തെ കര്‍ഷകര്‍. വോട്ട് വേണോ സ്ഥാനാര്‍ഥി വന്ന് പന്നിയെ ഓടിക്കണം.