News World

ട്രംപിന് കോവിഡാണെന്നറിഞ്ഞപ്പോള്‍ ലോകം പ്രതികരിച്ചതെങ്ങനെ?

ഒരാള്‍ക്ക് കോവിഡാണെന്ന് അറിഞ്ഞാല്‍ വേഗം സുഖമാകട്ടെ എന്ന് ആശംസിക്കുന്നവരാണ് നമ്മളെല്ലാം. പക്ഷെ ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യനെന്ന് വിളിപ്പേരുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കോവിഡാണെന്നറിഞ്ഞപ്പോള്‍ ലോകം എങ്ങനെയാണ് പ്രതികരിച്ചതെന്ന് അറിയുന്നത് കൗതുകമുള്ള കാര്യമാണ്. രോഗശാന്തി നേര്‍ന്നവരെക്കൂടാതെ ട്രംപിനെ പരിഹസിച്ചവരും ഉപദേശിച്ചവരും ആഹ്ലാദിച്ചവരും ഏറെയുണ്ട്. വൈറസിനോട് കളിച്ച ട്രംപ് പാഠം പഠിച്ചു എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ പ്രതികരണം.