കേംബ്രിജ് സിറ്റി കൗൺസിലിന് മലയാളി മേയർ; കോട്ടയം സ്വദേശി ബൈജു വർക്കി തിട്ടാല സ്ഥാനമേറ്റു
ബ്രിട്ടനിലെ ചരിത്രമുറങ്ങുന്ന കേംബ്രിജ് സിറ്റിയുടെ മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല സ്ഥാനമേറ്റു. ഒരു വർഷമായി കേംബ്രിജ് സിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി മേയറായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ തത്സമയ പ്രദർശനം തിരുവനന്തപുരത്ത് നടന്നു.