അമേരിക്ക രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്; രോഗവ്യാപനം കൂടുന്നു
വാഷിങ്ടണ്‍: ഏറ്റവും കുടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് അമേരിക്ക. അതായത് മൊത്തം രോഗികളുടെ എണ്ണം 65,000 കഴിഞ്ഞിരിക്കുന്നു. രോഗ വ്യാപന തോത് വെച്ച് നോക്കുമ്പോള്‍ മരണസംഖ്യ അമേരിക്കയില്‍ കുറവാണ്. 931 പേരാണ് ഇതുവരെ മരിച്ചത്. മഹാമാരിയെ തുടര്‍ന്ന് അമേരിക്ക സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു.