തമിഴകത്തും കരുത്ത് കാട്ടുമോ ഒവൈസി?
ചെന്നൈ: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് അസാദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ഉണ്ടാക്കിയത്. മഹാസഖ്യത്തിന്റെ പരാജയത്തിന് പോലും മജ്ലിസെ പാര്‍ട്ടിയുടെ മുന്നേറ്റം കാരണമായി എന്ന് വിലയിരുത്തലുകളുണ്ടായി. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്നാണ് ഒവൈസിയുടെ പുതിയ പ്രഖ്യാപനം.