സ്വാമി അയ്യപ്പാ, എനിക്കും സർക്കാരിനും തെറ്റുപറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്- എകെ ആൻറണി
തിരഞ്ഞെടുപ്പ് കാലത്ത് സ്വാമി അയ്യപ്പനെ ഓർക്കുന്നതിനൊപ്പം സ്വാമി അയ്യപ്പാ തെറ്റുപറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രി പറയേണ്ടതെന്ന് കോൺഗ്രസ് നേതാവ് എകെ ആന്റണി. കോടതി വിധി നടപ്പാക്കാൻ എടുത്തുചാടി ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കിയതിന് എന്നോടും എന്റെ സർക്കാരിനോടും ക്ഷമിക്കണം എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണം. അങ്ങനെയെങ്കിൽ ശബരിമലയെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നതിൽ ആത്മാർഥത ഉണ്ടെന്ന് കരുതാം. അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതികരണങ്ങൾ വെറും കാപട്യമാണെന്നും എകെ ആന്റണി പ്രതികരിച്ചു.