പാർട്ടിയുടെ പ്രത്യയശാസ്ത്ര മുഖമാണ് എംവി ഗോവിന്ദൻ
രണ്ടാം പിണറായി മന്ത്രിസഭയുടെ ഭാഗമാകുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എംവി ഗോവിന്ദൻ മികച്ച സംഘാടകനും വാഗ്മിയും പാർട്ടിയുടെ പ്രത്യയശാസ്ത്ര മുഖവുമാണ്. അദ്ധ്യാപനം മതിയാക്കി മുഴുവൻ സമയ രാഷ്ട്രീയക്കാരനായ എംവി ഗോവിന്ദൻ, മന്ത്രിസഭയിലും പാർട്ടിയുമായുള്ള ഏകോപനത്തിലും പിണറായിക്ക് കൂട്ടാകും.