കോവിഡ് മാറി അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പിജെ ജോസഫ്
ഇടുക്കി: കോവിഡ് മാറി ആരോഗ്യം വീണ്ടെടുത്ത് പി ജെ ജോസഫ് തൊടുപുഴയിൽ അവസാന ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിക്കഴിഞ്ഞു. പി ജെ ജോസഫിന്റെ അസാന്നിധ്യം ആദ്യ ഘട്ടത്തിൽ മുതലെടുത്ത ഇടത് സ്ഥാനർത്ഥിക്കാവട്ടെ ഇപ്പോൾ കോവിഡ് തന്നെ തിരിച്ചടിയാവുകയാണ്. പരിശോധന ഫലം പോസിറ്റീവായതോടെ കെ ഐ ആന്റണിക്ക് അവസാന ഘടത്തിൽ നിന്നും പൂർണമായും മാറി നിൽക്കേണ്ടി വരും