വിഷയങ്ങളില്‍ പുതുമയില്ലാത്തത് ഹൈസ്കൂള്‍ വിഭാഗം മോണോ ആക്ട് വിരസമാക്കി
കാഞ്ഞങ്ങാട്: കുട്ടികള്‍ അഭിനയിച്ച് തകര്‍ത്തെങ്കിലും വിഷയങ്ങള്‍ക്ക് പുതുമയില്ലാത്തത് ഹൈസ്കൂള്‍ വിഭാഗം മോണോ ആക്ട് മത്സരം വിരസമാക്കി. സമകാലിക വിഷയങ്ങള്‍ നാമമാത്രമായാണ് വേദിയില്‍ എത്തിയത്. നിശ്ചയിച്ചതില്‍ നിന്ന രണ്ട് മണിക്കൂര്‍ വൈകിയാണ് മത്സരങ്ങള്‍ തുടങ്ങിയത്.