അക്ഷരവസന്തം - പ്രത്യേക പരിപാടി
മാതൃഭൂമി രാജ്യാന്തര അക്ഷരോത്സവത്തിന്റെ മൂന്നാം പതിപ്പ്... ചുരുങ്ങുന്ന ഇടങ്ങള്‍ അതി ജീവിക്കുന്ന വാക്കുകള്‍. കഴിഞ്ഞുപോയത് ശ്രദ്ധേയമായ സംവാദങ്ങളുടെ ദിനരാത്രങ്ങളാണ്. പാട്ടുകൊണ്ട് പലരും ചൂട്ടുകെട്ടി. കവിത പ്രതിഷേധത്തിന്റെ ഇടങ്ങളായി മാറി. വാക്ക് അതിരുകള ഭേദിച്ചു. ഏറ്റവും പുതിയ മാധ്യമങ്ങളെ വരെ, ഏറ്റവും പുതിയ വിഷയങ്ങളെ വരെ പോയ ദിവസങ്ങളില്‍ കനകക്കുന്ന് ചര്‍ച്ച ചെയ്തു. ബാക്കിയാവുന്നു അതേ ചോദ്യം, എഴുത്തോ കഴുത്തോ നിനക്ക് പ്രിയപ്പെട്ടത്? 'ക' എന്നറിയപ്പെടുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടി, അക്ഷരവസന്തം.