Specials India-Pak Conflict

രാജ്യം തല കുനിക്കാന്‍ അനുവദിക്കില്ല, ഇത് ഭാരതംബയോടുള്ള വാക്ക്: പ്രധാനമന്ത്രി

ജയ്പുര്‍: രാജ്യം സുരക്ഷിതമായ കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്താന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജസ്ഥാനിലെ ചുരുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഈ മണ്ണിനെ തൊട്ട് സത്യം ചെയ്യുന്നു. ഈ രാജ്യത്തെ ഇല്ലാതാക്കാൻ ഞാന്‍ അനുവദിക്കുകയില്ല. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയാന്‍ ആരെയും അനുവദിക്കിക്കില്ല. രാജ്യം തല കുനിക്കാന്‍ അനുവദിക്കില്ല. ഇത് ഭാരതംബയോടുള്ള എന്റെ വാക്കാണ്. ഭാരതത്തിന്റെ മഹിമ ഞാന്‍ സംരക്ഷിക്കും. സൈന്യത്തിനും ഇന്ത്യന്‍ ജനതയ്ക്കും ഞാന്‍ അഭിവാദ്യമര്‍പ്പിക്കുന്നു". - മോദി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.