ഇസ്ലാമിക രാഷ്ട്ര ഉച്ചകോടി; ഇന്ത്യ പാക് വിഷയത്തില്‍ പൊതു പ്രമേയം അവതരിപ്പിക്കും
അബുദാബി: അബുദാബിയില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി ഇന്ന് സമാപിക്കും. ഇന്ത്യ പാക് വിഷയമുള്പ്പെടുത്തിയുള്ള പൊതു പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിക്കും. പാകിസ്താന് അതിര്‍ത്തി കടന്ന് ഭീകരവാദം നടത്തുന്നതിന്റെ തെളിവുകള്‍ ഇന്ത്യ ഇന്നലെ ഗള്‍ഫ് വിദേശ മന്ത്രിമാര്‍ക്ക് കൈമാറിയിരുന്നു. ഇന്ത്യയുടെ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ല എന്നും ഭീകരവാദത്തിനെതിരാണെന്നും സുഷ്മ സ്വരാജ് ഇന്നലെ ഇസ്ലാമിക സമ്മേളനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.