മാതൃഭൂമി അക്ഷരോത്സവത്തിന്റെ സിഗ്നേച്ചര്‍ ഫിലിം അടൂര്‍ പ്രകാശനം ചെയ്തു
തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാളെ തുടങ്ങും. സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് മേളയുടെ സിഗ്നേച്ചര്‍ ഫിലിം പ്രകാശനം നിര്‍വഹിച്ചു. ഭാഷയ്ക്കും സാഹിത്യത്തിനും ദൃശ്യമാധ്യമങ്ങള്‍ പ്രാധാന്യം നല്‍കണമെന്ന് അടൂര്‍ ആവശ്യപ്പെട്ടു.