കൗമാരക്കാര്‍ക്ക് മാതൃകയായി ഈ 17-കാരന്‍
പാലക്കാട്: ഫ്രീക്ക് റോളില്‍ ബൈക്കില്‍ കറങ്ങി കൂട്ടുകാര്‍ക്കൊപ്പം കളിയും അടിച്ചുപൊളിയുമായി സെറ്റ് ആകേണ്ട ഒരു പതിനേഴുകാരന്‍ തനി നാടന്‍ കൃഷിയും പശു പരിപാലനവുമായി പുതിയ തലമുറക്ക് മാതൃകയാണ്. പാലക്കാട് പട്ടാമ്പി മുതുതല സ്വദേശിയായ ആനന്ദാണ് ഈ കര്‍ഷകന്‍.