കന്യാസ്ത്രീയെ ബലാത്സംഗം ചെയത കേസ്: ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി തള്ളി
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയത കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി തള്ളി. കുറ്റപത്രത്തിലെ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും വിചാരണ നേരിടണമെന്നും കോടതി. ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ തീരുമാനം. കേസ് അനന്തമായി നീട്ടാനുള്ള ശ്രമമാണ് പ്രതിഭാഗം നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.