ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ദാക്കി; പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ദാക്കി. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് നടപടി. ജാമ്യക്കാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസ് ഓഗസ്ത് 13-ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ പത്തിലേറെ തവണ കോടതി ഈ കേസ് പരിഗണിച്ചിരുന്നു. അപ്പോഴൊന്നും ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായിരുന്നില്ല. നേരത്തെ ജൂണ്‍ 10ന് ഈ കേസ് പരിഗണിച്ചപ്പോള്‍ ബിഷപ്പ് ഹൗസ് ഉള്ള പ്രദേശം കണ്ടെയിന്‍മെന്റ് സോണ്‍ ആണെന്നും അതിനാല്‍ കോടതിയില്‍ ഹാജരാവാന്‍ കഴിയില്ലെന്നുമാണ് അന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞത്. എന്നാല്‍ ഇത് വാസ്തവമല്ലെന്ന് തെളിഞ്ഞു.