ഷാർജയിൽ യുവതിയും കുഞ്ഞും മരിച്ച സംഭവം; നീതി തേടി കുടുംബം
ഷാർജയിൽ കൊല്ലം സ്വദേശിനി വിപഞ്ചികയുടേയും മകളുടേയും മരണത്തിൽ നീതിതേടി അലയുകയാണ് കുടുംബം. മകളുടേയും ചെറുമകളുടേയും മൃതദേഹം വിട്ടുകിട്ടാനായി വിപഞ്ചികയുടെ അമ്മ നേരിട്ട് ഷാർജയിലെത്തിയെങ്കിലും തീരുമാനമായിട്ടില്ല. മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ ഹൈക്കോടതിയെ അടക്കം സമീപിച്ചിരിക്കുകയാണ് കുടുംബം.