തിരുവനന്തപുരം സ്വര്‍ണക്കടത്ത്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. കള്ളപ്പണചൂതാട്ട നിരോധന നിയമപ്രകാരമാണ് ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ അന്വേഷണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കള്ളപ്പണ ഇടപാടുകാര്‍ക്കും ബന്ധമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സ്വര്‍ണം എത്തിയത് വിദേശത്തുനിന്ന് ആയതിനാല്‍, വിദേശത്തുനിന്ന് എത്തുന്ന പണത്തിന്റെയും മൂല്യമുള്ള വസ്തുക്കളുടെയും മൂല്യം കണക്കാക്കല്‍, ആ പണത്തിന്റെ വിനിയോഗം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇ.ഡി. പരിശോധിക്കും. ഇ.ഡിയുടെ സ്‌പെഷല്‍ യൂണിറ്റാണ് കേസ് എടുത്തിരിക്കുന്നത്.