സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ
കോട്ടയം: സാമൂഹികമാധ്യമങ്ങളിലൂടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അപമാനിക്കുന്നുവെന്ന് ബലാല്‍സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ. അനുയായികളുടെ യുട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോകള്‍ ഇറക്കുകയാണെന്നും കന്യാസ്ത്രീ പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കി.