വിദ്യാഭ്യാസ നയത്തില്‍ നിലപാട് വ്യക്തമാക്കി തമിഴ്നാട്
ചെന്നൈ: ദേശീയ വിദ്യാഭ്യാസനയത്തില്‍ നിലപാട് വ്യക്തമാക്കി തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പി. അന്പഴകന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിന് കത്തയച്ചു. സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയിരിക്കുന്ന ദ്വിഭാഷാ പദ്ധതി തന്നെ തുടരുമെന്ന് കത്തില്‍ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഹിന്ദി വിരുദ്ധ വികാരം ശക്തമാകുന്നതിനിടയിലാണ് ദ്വിഭാഷാ പദ്ധതി തുടരുമെന്ന നിലപാട് തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ചത്.