ദിശാ രവിയെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് ബി.ജെ.പി
ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിശാ രവിയെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് ബി ജെ പി. വിഷയത്തെ രാഷ്ട്രീയ വത്ക്കരിക്കുന്നവര്‍ക്ക് രാജ്യത്തിന്റെ പരമാധികാരം പ്രധാനപ്പെട്ടതാണോയെന്ന് വ്യക്തമാക്കണമെന്ന് ബി ജെ പി വക്താവ് സംബിത് പാത്ര ആവശ്യപ്പെട്ടു. ദിശാ രവിയെ വധിക്കണമെന്ന പ്രസ്താവന നടത്തിയ ഹരിയാന മന്ത്രി അനില്‍ വിജ്‌നെതിരെ കര്‍ണ്ണാടക പോലീസില്‍ പരാതി നല്‍കി.