ഇന്ദിരാ ക്യാന്റീനിന് താഴു വീണു
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെ ന്യായവില ഭക്ഷണ ശാലയായ ഇന്ദിര ക്യാന്റീനിനു താഴു വീണു. ഇന്ദിര ഗാന്ധിയുടെ സ്മരണാര്‍ത്ഥം ഇട്ട പേര് മാറ്റി പുതിയ പേരിട്ടു കാന്റീനുകള്‍ തുറക്കാനാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം.