പരീക്ഷ നടത്താനുള്ള യു.ജി.സി നിര്‍ദ്ദേശം തള്ളി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: യു.ജി.സി നിര്‍ദ്ദേശം തള്ളി ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും പരീക്ഷകള്‍ റദ്ദാക്കിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ 30-നകം എല്ലാ സര്‍വ്വകലാശാലകളും പരീക്ഷകള്‍ നടത്തണമെന്ന് യു. ജി. സി. നിര്‍ദ്ദേശിച്ചിരുന്നു.