ഡൽഹി കലാപകേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന ഡൽഹി പോലീസിന്റെ ഹർജി ഇന്ന് പരിഗണിക്കും
ഡൽഹി കലാപകേസിൽ പ്രതികളായ മൂന്ന് വിദ്യാർത്ഥി നേതാക്കൾക്ക് നൽകിയ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നടാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൽഹ എന്നിവർക്ക് ഡൽഹി ഹൈ കോടതി ജാമ്യം അനുവദിച്ചതിന് എതിരെയാണ് ഡൽഹി പോലീസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.