ഡല്‍ഹി: കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ആംബുലന്‍സ് നല്‍കുന്നില്ലെന്ന് പരാതി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ആംബുലന്‍സ് പോലും നല്‍കുന്നില്ലെന്ന് പരാതി. കലാപത്തില്‍ എല്ലാം നഷ്ടമായ ബന്ധുക്കള്‍ മൃതദേഹം കൊണ്ടുപോകാന്‍ പോലും വഴയില്ലാതെ പ്രതിസന്ധിയിലാണ്. സന്നദ്ധ പ്രവര്‍ത്തകരാണ് ജി.ടി.ബി ആശുപത്രിയില്‍ ഇതുവരെ വിട്ടു നല്കിയ എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ ഒരുക്കിയത്.