News India

കാര്‍ഷിക നിയമത്തിലെ കുറവുകൾ പരിഹരിക്കാം; ചര്‍ച്ചയ്ക്ക് തയ്യാറാണ്, സമരം അവസാനിപ്പിക്കണം- മോദി

ന്യൂഡൽഹി: കര്‍ഷകരോട് സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിലെ കുറവുകള്‍ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദിപ്രമേയത്തില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മോദി. കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

Watch Mathrubhumi News on YouTube and subscribe regular updates.