ഇന്ധനവില വീണ്ടും കൂട്ടി
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് കൂട്ടിയത്. 22 ദിവസത്തിനിടെ പന്ത്രണ്ടാം തവണയാണ് ഇന്ധനവില കൂടുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപ. ഡീസലിന് 94.82 രൂപ. കൊച്ചിയിൽ പെട്രോളിന് 97.60 രൂപ, ഡീസലിന് 93.99 രൂപ.