ഇന്ത്യ- ചൈന പ്രതിരോധമന്ത്രിമാര്‍ മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ഇന്ത്യ- ചൈന പ്രതിരോധമന്ത്രിമാര്‍ മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി. കൈയ്യേറിയ സ്ഥലങ്ങളില്‍ നിന്ന് ചൈന പിന്മാറണമെന്ന ഉറച്ച നിലപാട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സ്വീകരിച്ചു. അതേസമയം, അതിര്‍ത്തിസംഘര്‍ഷത്തില്‍ ഇന്ത്യ ചൈന ബ്രിഗേഡിയര്‍ തല ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. വീണ്ടും ചര്‍ച്ച തുടരും.