അതിര്‍ത്തിയില്‍ വെടിവെച്ചത് ചൈനയെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യൻ സൈനികർ ആകാശത്തേക്ക് വെടിവച്ചെന്ന് ചൈന, അത് പൂർണമായും നിഷേധിച്ച് ഇന്ത്യ. നിയന്ത്രണരേഖ കടക്കാനെത്തിയ ചൈനീസ് സേന ആകാശത്തേക്ക് വെടിവക്കുകയായിരുന്നുവെന്നും ഇന്ത്യന്‍ സൈന്യം സംയമനം പാലിച്ചുവെന്നും വിശദീകരണം. യഥാർത്ഥ നിയന്ത്രണരേഖയിൽ സ്ഥിതി അല്‍പ്പം ഗുരുതരമാണെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്ന് കരസേന മുന്‍ ഉപമേധാവി ലഫ്.ജനറൽ ശരത്ചന്ദ്രന്. അതിര്‍ത്തിയില്‍ പട്രോളിങ് നടക്കുന്നുണ്ടെന്നും പഴയത് പോലെ നിരായുധരായല്ല ഇരു സൈന്യവും പോകുന്നതെന്നുമാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.