നിയമം പിന്‍വലിക്കാന്‍ ചർച്ചയില്ലെന്ന കേന്ദ്രവാദം പൊളിയുന്നു
നിയമം പിന്‍വലിക്കാന്‍ മുന്‍കാലങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു. ഇതിനു മുന്‍പ് 17 നിയമങ്ങള്‍ റദ്ദാക്കിയപ്പോള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്‌തതായി രേഖകള്‍ വ്യക്തമാകുന്നു. 1961ലാണ് ആദ്യമായി ഒരു നിയമം പിന്‍വലിക്കാന്‍ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടന്നത്.