കശ്മീരില്‍ മൂന്നിടത്ത് ഭീകരാക്രമണം, അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; ഒരു ജവാന് വീരമൃത്യു
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഒരു ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്കു സമീപമാണ് പാകിസ്താന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതിനിടെ ഇന്ത്യയ്ക്ക് നേരെ ഇനിയും ഭീകരാക്രമണമുണ്ടായാല്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് പാകിസ്താന് അമേരിക്ക മുന്നറിയിപ്പ് നല്കി.