ഇന്ത്യക്ക് എതിരെ വീണ്ടും പ്രകോപന നിലപാടുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍
ന്യൂഡല്‍ഹി: ഇന്ത്യക്ക് എതിരെ വീണ്ടും പ്രകോപന നിലപാടുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പ്രമുഖ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ജമ്മുകശ്മീരില്‍ ഇന്ത്യ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കനത്ത വിലനല്‍കേണ്ടിവരുമെന്നും ഇമ്രാന്‍ഖാന്‍ കുറ്റപ്പെടുത്തി.