ഇന്ത്യാ- ചൈന ഉച്ചകോടിയില്‍ ആര്‍സിഇപി കരാര്‍ നിര്‍ണായകം
ന്യൂഡല്‍ഹി: നരേന്ദ്രമോദി-ഷീ ജിന്‍പിങ് അനൗദ്യോഗിക ഉച്ചകോടി ആര്‍സിഇപി കരാര്‍ ഒപ്പിടുന്നതില്‍ നിര്‍ണായകമാണ്. ഇരു പ്രധാനമന്ത്രിമാര്‍ നടത്തുന്ന ചര്‍ച്ചയില്‍ കരാറില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ത്യ തേടും. ഈ ചര്‍ച്ചയുടെ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യ കരാറില്‍ ഒപ്പിടുകയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം കരാറിനെതിരെ ആര്‍എസ്എസ് സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് ഉയര്‍ത്തിയ എതിര്‍പ്പിനെ സര്‍ക്കാര്‍ കാര്യമായി ഗൗനിക്കുന്നില്ലാ എന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.