കശ്മീരിലെ വിവിധ നിയന്ത്രണങ്ങള്‍ക്കെതിരെ നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: കശ്മീരിലെ വിവിധ നിയന്ത്രണങ്ങള്‍, നേതാക്കളുടെ വീട്ടുതടങ്കല്‍, പ്രത്യേക പദവി എടുത്തുകളയല്‍ എന്നിവ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ ഉള്‍പ്പെടെ നല്കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുക.