വാരിയംകുന്നൻ വിഷയം; കോലാഹലമുണ്ടാക്കേണ്ട കാര്യമില്ലെന്ന് എം ബി രാജേഷ്
വാരിയംകുന്നന്റേയും ഭഗത് സിങിന്റേയും മരണത്തിലെ സമാനതയാണ് താൻ താരതമ്യം ചെയ്തതെന്ന് സ്പീക്കർ എംബി രാജേഷ്. മലബാർ കലാപത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമാണ്.വാരിയങ്കുന്നനെ മത ഭ്രാന്തനായി ചിത്രീകരിക്കുന്നത് വസ്തുതാ വിരുദ്ധം. ചരിത്ര വസ്തുത പറഞ്ഞതിന് കോലാഹലമുണ്ടാക്കണ്ട കാര്യമില്ലെന്നും എംബി രാജേഷ് പറഞ്ഞു.