ഹൈക്കോടതി ഇടപെടലിന് പിന്നാലെ കള്ളപ്പണക്കേസിലടക്കം അന്വേഷണം ഊർജിതമാക്കാൻ ഇ.ഡി
ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ, കള്ളപ്പണ കേസിലടക്കം അന്വേഷണം കൂടുതൽ കേന്ദ്രീകരിക്കാനുള്ള നീക്കത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലൈഫ്മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിച്ചെന്ന കണ്ടെത്തലിൽ ഇ.ഡി രജിസ്റ്റർ ചെയ്ത പ്രത്യേക കേസിലടക്കം തുടർ നടപടികൾ ഉടൻ ഉണ്ടായേക്കും.