സരിത ഉള്‍പ്പെട്ട ജോലിതട്ടിപ്പ് കേസില്‍ വന്‍ അട്ടിമറി
തിരുവനന്തപുരം: സരിത ഉള്‍പ്പെട്ട ജോലിതട്ടിപ്പ് കേസില്‍ വന്‍ അട്ടിമറി. പ്രതികളുടെ അറസ്റ്റ് അടക്കം തടയാന്‍ പോലീസിന് മേല്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും സമ്മര്‍ദമുണ്ടെന്ന് പരാതിക്കാരന്‍. പോലീസില്‍ പരാതി നല്‍കിയതിന് പഞ്ചായത്തംഗം അടക്കം പ്രദേശിക നേതാക്കള്‍ വധഭീഷണി മുഴക്കിയെന്നും പരാതിക്കാരന്‍. പരാതി പിന്‍വലിക്കാന്‍ സരിതയും സമ്മര്‍ദം ചെലുത്തിയെന്ന് തട്ടിപ്പിനിരയായ യുവാവ് മാതൃഭൂമിന്യൂസിനോട്.