ബുറെവിയുടെ സഞ്ചാരപാതയിൽ മാറ്റം
തിരുവനന്തപുരം: ഇന്ന് രാത്രിയോടെ തമിഴ്നാട് തീരത്ത് കടക്കുന്ന ബുറെവി ചുഴലിക്കാറ്റ് അവിടെവച്ച് തന്നെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറി കേരള തീരത്തേക്ക് പ്രവേശിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ രാവിലെ തിരുവനന്തപുരം പൊന്മുടിക്കടുത്ത് കൂടി കേരളത്തിൽ പ്രവേശിച്ച് വർക്കലയ്ക്കും പരവൂരിനും ഇടയിലൂടെ അറബിക്കടലിൽ പ്രവേശിക്കും. തമിഴ്നാട് തീരത്ത് കാറ്റിന്റെ പരമാവധി വേഗത 80 കിലോമീറ്ററായിരിക്കും. തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും ശക്തിയായ മഴയും ഉണ്ടാകും.