സഭാതര്‍ക്കം: ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി സഭാപ്രതിനിധികള്‍ കൂടിക്കാഴ്ച്ക്ക് ശേഷം പ്രതികരിച്ചു. ഓര്‍ത്തഡോക്‌സ് സഭ ഏറ്റെടുത്ത പള്ളികളില്‍ യാക്കോബായ വിശ്വാസികള്‍ക്കും അവകാശം നല്‍കുമെന്നും സഭാ പ്രതിനിധികള്‍ അറിയിച്ചു.