മുംബൈ ഭദ്രാസനാധിപന്റെ നിലപാട് സഭയുടെ ഔദ്യോഗിക നിലപാടല്ലെന്ന് യാക്കോബായ സഭ
തിരുവനന്തപുരം: മുംബൈ ഭദ്രാസനാധിപന്‍ തോമസ് മോര് അലക്സാണ്ട്രിയോസ് മെത്രാപ്പോലിത്തയുടെ നിലപാട് സഭയുടെ ഔദ്യോഗിക നിലപാടല്ലെന്ന് യാക്കോബായ സഭ. സഭയുടെ ഔദ്യോഗിക നിലപാട് അറിയിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള സമിതിയുടെ അംഗീകാരമില്ലാതെയാണ് മാതൃഭൂമി ന്യൂസിലൂടെ പ്രസ്താവന നടത്തിയതെന്നും സഭ സിനഡ് സെക്രട്ടറി തോമസ് മോര് തിമോത്തിയോസ് മെത്രാപ്പോലീത്ത വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.