വയോധികയുടെ ഭൂമി സിപിഎം കൈയേറിയതായി പരാതി
കണ്ണൂര്‍: തലശ്ശേരിയില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടം കൈയ്യേറി സിപിഎം ഓഫീസാക്കി മാറ്റിയതായി പരാതി. ജോസ് ഗിരിയിലെ പി.എന്‍ സംയുക്തയെന്ന 80-കാരി വിധവയുടെ രണ്ട് മുറി റെസ്റ്റോറന്റാണ് സിപിഎം ബ്രാഞ്ച് ഓഫീസാക്കി മാറ്റിയത്. അതെസമയം, സംയുക്തയുടെ മകനുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചു.