സോളാര്‍ ലൈംഗിക പീഡന കേസ്: മരടിലെ സ്വകാര്യ ഹോട്ടലില്‍ ക്രൈം ബ്രാഞ്ച് പരിശോധന
സോളാര്‍ ലൈംഗിക പീഡന കേസില്‍ കൊച്ചി മരടിലെ സ്വകാര്യ ഹോട്ടലില്‍ ക്രൈം ബ്രാഞ്ച് പരിശോധന. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.പി.അനില്കുമാറിനെതിരേയുള്ള കേസിലാണ് കൊല്ലം ക്രൈം ബ്രാഞ്ച് എസ്.പി യുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. പരാതിക്കാരിയും ഹോട്ടലില്‍ എത്തിയിട്ടുണ്ട്.