വൈദ്യുതി കുടിശ്ശികയെ ചൊല്ലി കെഎസ്ഇബിയും തിയറ്റർ ഉടമയും തമ്മിലുള്ള തർക്കം തുടരുന്നു
കോട്ടയം: വൈദ്യുതി കുടിശ്ശികയെ ചൊല്ലി കെഎസ്ഇബിയും തിയറ്റർ ഉടമയും തമ്മിലുള്ള തർക്കം തുടരുന്നു. ലോക്ഡൗണിനു മുൻപുള്ള കുടിശ്ശിക അടയ്ക്കാതെയാണ് ജിജി അഞ്ചാനിയുടെ പ്രതികരണമെന്ന് കെഎസ്ഇബി. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ തീയറ്റർ ഉടമകളുടെ മേൽ കെഎസ്ഇബി അമിതമായ ഫിക്സഡ് ചാർജ്ജ് ചുമത്തുകയാണെന്ന് ജിജി അഞ്ചാനിയും കുറ്റപ്പെടുത്തി.